അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കാൻ ഇടപെടണം ; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്‌

Jaihind Webdesk
Thursday, May 27, 2021

ന്യൂഡല്‍ഹി :  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ ലക്ഷദ്വീപിന്റെ സംസ്കാരത്തേയെയും ജനങ്ങളുടെ ഭാവിയെയും തകർക്കുന്നതാണ്.

ജനപ്രതിനിധികളുമായോ പൊതു ജനങ്ങളുമായോ കൂടിയാലോചനകൾ ഇല്ലാതെയാണ് അഡ്മിനിസ്ട്രേറ്റർ തീരുമാനങ്ങൾ എടുക്കുന്നത്. വിവാദ ഉത്തരവുകൾ പിൻവലിക്കാൻ ഇടപെടണമെന്നും  രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.