രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ ; വിവിധ പരിപാടികളിൽ പങ്കെടുക്കും

Jaihind Webdesk
Sunday, August 15, 2021

മലപ്പുറം : രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും. രാവിലെ 8:30 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി മറ്റ് യുഡിഎഫ് നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിക്കും.

തുടർന്ന് റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹം വയനാട്ടിലെ സന്ദർശനത്തിന് ശേഷം 17ന് വയനാട് കളക്ടറേറ്റിലെ യോഗത്തിലും ശേഷം മലപ്പുറത്തെയും വിവിധ പരിപാടികളിൽ പങ്കെടുക്കും. 18 ന് രാവിലെ പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് തിരിക്കും. കൊവിഡ് സാഹചര്യത്തിൽ ചുരുക്കം പരിപാടികളിൽ മാത്രമാണ് പങ്കടുക്കുക.