രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍; വന്‍ സ്വീകരണമൊരുക്കാന്‍ കോണ്‍ഗ്രസ്

Jaihind Webdesk
Thursday, June 30, 2022

 

മൂന്ന് ദിവസത്തെ വയനാട് ലോക്സഭാ മണ്ഡല പര്യടനത്തിനായി രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. രാവിലെ 9 മണിയോടെ കണ്ണൂർ വിമാത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി എംപിക്ക് വയനാട്ടിലേക്കുള്ള യാത്രാമധ്യേ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിക്കും. എസ് എഫ് ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് തകർത്തതിന് ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്.