രാഹുല്‍ ഗാന്ധി കേരളത്തില്‍; വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

Jaihind Webdesk
Monday, August 16, 2021

 

മലപ്പുറം : രണ്ട് ദിവസത്തെ വയനാട് മണ്ഡല സന്ദർശനത്തിനായി രാഹുൽ ഗാന്ധി എത്തി. രാവിലെ 8:30 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് യുഡിഎഫ് നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ വയനാട്ടിൽ എത്തും. ഇന്ന് വയനാട്ടിൽ. ഗാന്ധിപ്രതിമ അനാച്ഛാദനം അടക്കം മൂന്ന് ദിവസത്തെ പരിപാടികൾ. നാളെ മലപ്പുറത്തും വിവിധ പരിപാടികളിൽ പങ്കെടുക്കും.

റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹം വയനാട്ടിലെ സന്ദർശനത്തിന് ശേഷം 17ന് വയനാട് കളക്ടറേറ്റിലെ യോഗത്തിലും ശേഷം മലപ്പുറത്തെയും വിവിധ പരിപാടികളിൽ പങ്കെടുക്കും. 18 ന് രാവിലെ പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് തിരിക്കും. കൊവിഡ് സാഹചര്യത്തിൽ ചുരുക്കം പരിപാടികളിൽ മാത്രമാണ് പങ്കടുക്കുക.