രാഹുല്‍ ഗാന്ധി മോദിയോട് : “താങ്കള്‍ക്കെതിരെ ഞാന്‍ പോരാടും, പക്ഷേ താങ്കളോട് വെറുപ്പില്ല”

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോരാടുമെങ്കിലും തനിക്ക് അദ്ദേഹത്തോട് വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “അദ്ദേഹം ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാൻ ‌ഞാൻ പോരാടും. പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഞാൻ ബഹുമാനിക്കുന്നു” – രാഹുൽ ഗാന്ധി പറഞ്ഞു. ഒഡിഷയിൽ നടന്ന ‘ഭുവനേശ്വർ ഡയലോഗ്’ എന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

എന്നെയും കോൺഗ്രസ് പാർട്ടിയെയും അദ്ദേഹം വെറുക്കുന്നുവെന്ന് എനിക്കറിയാം. അതാണ് അവരുടെയും പാര്‍ട്ടിയുടെയും രീതി. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഞങ്ങളുടെ പാര്‍ട്ടി. ഞങ്ങള്‍ക്ക് വെറുപ്പിന്‍റെ രാഷ്ട്രീയമില്ല. ഞാനോ ഞങ്ങളുടെ പാർട്ടിയോ ആരെയും വെറുക്കാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി എന്നെ അധിക്ഷേപിക്കുന്നത് കാണുമ്പോൾ എനിക്ക് അദ്ദേഹത്തെ ആലിംഗനം ചെയ്യാനാണ് തോന്നുക. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും അധിക്ഷേപമായിരുന്നു തന്‍റെ ഏറ്റവും വലിയ സമ്മാനവും തിരിച്ചറിവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആർ.എസ്.എസാണിപ്പോൾ രാജ്യം ഭരിക്കുന്നതെന്ന് ആരോപിച്ച രാഹുൽ രാജ്യത്തെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ആർ.എസ്.എസ് നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.

PM Narendra Modirahul gandhi
Comments (0)
Add Comment