കേന്ദ്ര സർക്കാർ നിലപാടുകളിൽ വിമർശനവുമായി രാഹുൽ ഗാന്ധി

Jaihind News Bureau
Tuesday, December 15, 2020

കേന്ദ്ര സർക്കാർ നിലപാടുകളിൽ വിമർശനവുമായി രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്‍റെ കാഴ്ചപ്പാടിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്ന വിദ്യാർത്ഥികൾ ദേശ വിരുദ്ധരാണ്. ഉത്കണ്ഠയുള്ള പൗരന്മാർ അർബൻ നക്‌സലുകളാണ്. അതിഥി തൊഴിലാളികൾ കൊവിഡ് വാഹകരാണ്. ബലാത്സംഗത്തിന് ഇരയായവർ ആരുമില്ല. പ്രതിഷേധിക്കുന്ന കർഷകർ ഖാലിസ്ഥാനികളാണ്. എന്നാൽ കുത്തക മുതലാളിമാർ അടുത്ത സുഹൃത്തുക്കളാണ്.’ ട്വിറ്ററിലാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയത്.