ഓരോ വിമാനത്തിനും 526 കോടിക്ക് പകരം 1670 കോടി ചെലവാക്കുന്നതെന്തിന്?; റഫാലിൽ വീണ്ടും ചോദ്യങ്ങളുന്നയിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, July 29, 2020

Rafale-Deal-Corruption

റഫാലിൽ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി.  ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1670 കോടി രൂപ ചിലവാകുന്നത് എന്തുകൊണ്ട്? 126 ന് പകരം 36 വിമാനങ്ങൾ വാങ്ങിയത് എന്തുകൊണ്ട്? പാപ്പരായ അനിൽ അംബാനിക്ക് എച്ച്എഎല്ലിന് പകരം 30,000 കോടിയുടെ കരാർ നൽകിയത് എന്തുകൊണ്ട്? യു പി എ സർക്കാർ മുന്നോട്ട് വെച്ച പദ്ധതി മോദി സർക്കാർ അട്ടിമറിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

റഫാൽ ഇടപാടിൽ 58,000 കോടിയുടെ അഴിമതി ഉണ്ടായി എന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.