നിലമ്പൂർ ജില്ലാ ആശുപത്രിക്ക് രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ് ; 1.28 കോടിയുടെ കൊവിഡ് ചികിത്സാ ഉപകരണങ്ങൾ കൈമാറി

Jaihind News Bureau
Wednesday, January 27, 2021

മലപ്പുറം : നിലമ്പൂർ ജില്ലാ ആശുപത്രിക്ക് 1.28 കോടി രൂപയുടെ കൊവിഡ് ചികിത്സാ ഉപകരണങ്ങൾ രാഹുൽ ഗാന്ധി കൈമാറി. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. വെന്‍റിലേറ്ററുകൾ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങളാണ് ആശുപത്രിയിൽ സ്ഥാപിച്ചത്. ചടങ്ങിൽ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി യും സംബന്ധിച്ചു.