‘പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് നടക്കും, 144 പ്രകാരം എങ്ങനെ അറസ്റ്റ് ചെയ്യും’; പൊലീസിനോട് രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, October 1, 2020

ലക്‌നൗ:  പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് നടക്കുമെന്ന് രാഹുല്‍ ഗാന്ധി. ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പൊലീസിനോട് ചോദിച്ചു. യാത്രാമധ്യേ ഇരുവരേയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  ഡല്‍ഹി- യുപി അതിര്‍ത്തിയിലാണ് തടഞ്ഞത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഇരുവരും കാല്‍നടയായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് ഒന്നരകിലോമീറ്റർ അകലെ റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുവച്ച് അടച്ചു. കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.