അമിത് ഷാക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം

Jaihind Webdesk
Friday, October 11, 2019

ബി.ജെ.പി ദേശിയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷായെ കൊലക്കേസിലെ കുറ്റാരോപിതന്‍ എന്ന് വിളിച്ചതിനെതിരെ നല്‍കിയ മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഗുജറാത്ത് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ബി.ജെ.പി നേതാവ് പ്രഭാത് ജാ നല്‍കിയ മാനനഷ്ടക്കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

കള്ളന്‍മാരുടെയെല്ലാം പേരില്‍ മോദി എന്ന് വന്നത് എങ്ങനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 10 ലേക്ക് മാറ്റി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.