രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് കോട്ടയായ അമേഠിയെ കഴിഞ്ഞ 14 കൊല്ലമായി പ്രതിനിധീകരിക്കുന്നത് രാഹുല്‍ഗാന്ധിയാണ്. മുന്‍ഷിഗഞ്ച് – ദാര്‍പിപൂര്‍ നിന്ന് ഗൗരിഗഞ്ചിലേക്ക് വന്‍ ജനാപങ്കാളിത്തത്തോടെയുള്ള റോഡ് ഷോക്ക് ശേഷമാണ് പത്രിക സമര്‍പ്പിച്ചത്. പത്രികസമര്‍പ്പിക്കാന്‍ രാഹുല്‍ഗാന്ധിയോടൊപ്പം സഹോദരിയും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി, മാതാവും യു.പി.എ അധ്യക്ഷയുമായ സോണിയ ഗാന്ധി എന്നിവരും അനുഗമിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ദക്ഷിണേന്ത്യയോട് മോദി സര്‍ക്കാര്‍ കാണിച്ച അവഗണനക്കെതിരെയും ഒരൊറ്റ ഇന്ത്യ സന്ദേശം നല്‍കുന്നതിനുമാണ് അദ്ദേഹം വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നും മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു.

AmethiLoksabha Election 2019priyanka gandhielection 2019rahul gandhi
Comments (0)
Add Comment