പ്രിയ നേതാവിന് വരച്ച ചിത്രം സമ്മാനിച്ച് ഫാത്തിമ ലുലു ; ചേർത്തുനിർത്തി നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, April 2, 2021

 

കൂടരഞ്ഞി:  തന്‍റെ പ്രിയപ്പെട്ട നേതാവിനെ അടുത്തുകണ്ടതിന്റെ ആവേശത്തിലായിരുന്നു ചിത്രകാരി ആറാംക്ലാസുകാരി ഫാത്തിമ ലുലു. പിതാവ് അബ്ദുൽ റഷീദ് അൽകാസിമിക്കൊപ്പം  കൂടരഞ്ഞിയിലെ സമ്മേളന വേദിയിലെത്തിയ ലുലു രാഹുല്‍ ഗാന്ധിക്ക് താന്‍ വരച്ച ചിത്രവും സമ്മാനിച്ചു.

‘‘മോളേ, ഇത്രയും കുഞ്ഞായ നീ എന്റെ ചിത്രം ഒറ്റയ്ക്കു വരച്ചതാണോ?’’എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. അതെയെന്ന ഉത്തരം കേട്ടപ്പോൾ ലുലുവിനെ ചേർത്തുനിർത്തി അദ്ദേഹം നന്ദി പറഞ്ഞു. ചിത്രം വാങ്ങിയതിനുശേഷം ആശംസകളുമറിയിച്ചതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്.

രാഹുൽ ഗാന്ധി വേദിയിലെത്തിയപ്പോൾ ലുലു, താൻ വരച്ച രാഹുലിന്റെ ചിത്രം ഉയർത്തിക്കാണിച്ചു. അതുകണ്ട് അദ്ദേഹം പുഞ്ചിരിക്കുകയും ചെയ്തു. പ്രസംഗം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴാണ് ഫാത്തിമ ലുലുവിന്റെ അടുത്തെത്തിയ അദ്ദേഹം ചിത്രം ഏറ്റുവാങ്ങിയത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ അധ്യാപകനായ റഷീദിന്റെയും സൽമയുടെയും മകളാണ് ഫാത്തിമ ലുലു.