വലിയ നന്ദി!! ഇതുവരെ നല്‍കിയ സുരക്ഷയ്ക്ക് എസ്.പി.ജിക്ക് നന്ദിയറിയിച്ച് രാഹുല്‍ഗാന്ധി

Jaihind Webdesk
Friday, November 8, 2019

രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ എസ്.പി.ജി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി. തൻറെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചത്.

വർഷങ്ങളായി തന്നെയും തന്റെ കുടുംബത്തെയും സംരക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിച്ച എസ്‌പി‌ജിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി. എസ് പി ജി ഉദ്യോഗസ്ഥരുടെ സമർപ്പണത്തിനും നിരന്തരമായ പിന്തുണയ്ക്കും വാത്സല്യത്തിനും പഠനങ്ങൾ നിറഞ്ഞ യാത്രകൾക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞ രാഹുൽ ഗാന്ധി ഉദ്യോഗസ്ഥരുടെ മികച്ച ഭാവിക്കായി എല്ലാ ആശംസകൾ നേരുകയും ചെയ്തു.