‘രാഹുല്‍ ഗാന്ധിക്ക് സി.പി.എമ്മിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട’ ; സി.പി.എമ്മിന് വിഭ്രാന്തിയെന്ന് കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Thursday, February 25, 2021

 

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയെ വിമർശിച്ച സി.പി.എമ്മിന് കോൺഗ്രസിന്‍റെ മറുപടി. രാഹുൽ ഗാന്ധിയുടെ സന്ദർശനവും പ്രസംഗവും കഴിഞ്ഞപ്പോൾ സി.പി.എമ്മിന് വിഭ്രാന്തിയെന്ന് കെ.സി വേണുഗോപാൽ എം.പി. സി.പി.എം രാഹുലിന്‍റെ ജനസ്വാധീനം കണ്ട് പേടിച്ചുപോയി. സി.പി.എമ്മിന്‍റെ സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധിക്ക് വേണ്ടെന്നും തരം താണ പ്രസ്താവനകളിൽ നിന്ന് സി.പി.എം പിന്മാറണമെന്നും കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.