കോടഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി യാത്ര ചെയ്ത സിവിൻ കെപിയെ രാഹുൽ ഗാന്ധി എംപി അഭിനന്ദിച്ചു

Jaihind Webdesk
Thursday, July 1, 2021

കോടഞ്ചേരി : കോടഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി യാത്ര ചെയ്ത സിവിൻ കെ. പിയെ അഭിനന്ദിച്ചു രാഹുൽ ഗാന്ധി എം. പി കത്ത് അയച്ചു. സിവിന്റെ സാഹസികതയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ശ്രദ്ധേയമാണെന്ന് പറഞ്ഞു തുടങ്ങുന്ന കത്തിൽ യാത്രക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിവിനെ ഇരുകൈനീട്ടി സ്വീകരിച്ചതിനെ കുറിച്ചും, ഇത് പോലുള്ള അനുഭവങ്ങൾ മാനവികതയിലും നന്മയിലുമുള്ള വിശ്വാസത്തെ പുനസ്ഥാപിക്കുന്നതാണെന്നും, മതം-ജാതി -വിശ്വാസം -അതിരുകൾ എന്നിവക്കപ്പുറമുള്ള മനുഷ്യബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്നതാണെന്നും,വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും ഈ യാത്ര ഇന്ത്യയുടെ അപരാമായ സൗന്ദര്യമാസ്വദിക്കാൻ മറ്റു ചെറുപ്പക്കാർക്കാർക്ക് പ്രചോദനമാവട്ടെ എന്നും രാഹുൽ ഗാന്ധി പറയുന്നു

പുതിയ സാഹസിക യാത്രകൾക്ക് സിവിന് സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്. രാഹുൽഗാന്ധി യുടെ ആശംസ പത്രം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അലക്സ് ചെമ്പകശ്ശേരി,യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ടുമല എന്നിവർ ചേർന്ന് സിവിനു കൈമാറി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി,കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ദിശാൽ, ബിബിൻ ടോം ചീരംക്കുഴി , ഷഹീർ എരഞ്ഞോണ, ജോയി മോളെകുന്നേൽ, ആൽവിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.