‘ ഫാ. സ്റ്റാന്‍ സ്വാമി നീതിയും മനുഷ്യത്വവും അര്‍ഹിച്ചിരുന്നു’ ; അനുശോചിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, July 5, 2021

ന്യൂഡല്‍ഹി : മനുഷ്യാവകാശ പ്രവർത്തകന്‍ ഫാദർ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. സ്റ്റാന്‍ സ്വാമി നീതിയും മനുഷ്യത്വവും അര്‍ഹിച്ചിരുന്നെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിലായിരുന്നു സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. 84 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസ തടസത്തേയും ഓക്സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.