ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ്: ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി; അക്രമം അപലപനീയം

Jaihind Webdesk
Friday, March 15, 2019

Rahul-Gandhi

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി. അക്രമത്തെ അപലപിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യൂസിലന്‍ഡിലുണ്ടായ വെടിവെപ്പ് ഭീകരവാദത്തിന്‍റെ നികൃഷ്ടമായ പ്രവൃത്തിയാണ്. ഇത് അപലപിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. ലോകത്തിന്‍റെ നിലനില്‍പ് തന്നെ പരസ്പരം മനസിലാക്കലിലും സഹാനുഭൂതിയിലുമാണ്. അല്ലാതെ മതഭ്രാന്തിലും വെറുപ്പിലുമല്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.  പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.