രാഹുൽ ഗാന്ധിക്ക് കൊച്ചുമിടുക്കിയുടെ സ്നേഹമുത്തം ; ചേർത്തുനിർത്തി നേതാവ് ; വീഡിയോ

Jaihind Webdesk
Friday, April 2, 2021

 

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ രാഹുൽ ഗാന്ധിക്ക് മുത്തം നല്‍കുന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.  പത്തനംതിട്ടയിലെ പ്രചാരണത്തിനിടെയാണ് നിലാ എന്ന കൊച്ചുമിടുക്കി രാഹുലിനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കിയത്. ‘രാഹുലിന് കേരളത്തിന്റെ പൊന്നുമ്മ’ എന്ന അടിക്കുറിപ്പോടെ ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായി. അച്ഛനാെപ്പം എത്തിയ നിലയെ രാഹുല്‍ ഗാന്ധി വേദിയിലേക്ക് വിളിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹകസമിതി അംഗം എംഎ സിദ്ദിഖിന്‍റെയും രമ്യ എസ് നായരുടെയും മകളാണ് നിലാ. പത്തനംതിട്ട കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.