കാർഷിക നിയമങ്ങളിൽ ചർച്ചകൾ വേണ്ട, പിൻവലിക്കണം : രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, February 13, 2021

കാർഷിക നിയമങ്ങളിൽ ചർച്ചകൾ നടത്തുന്നതിന് പകരം നിയമങ്ങൾ പിൻവലിക്കണം എന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ 40 ശതമാനം ആളുകളും കാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇവർക്കെതിരായ ആക്രമണമാണ് നടക്കുന്നത്. വിശപ്പ്, തൊഴിലില്ലായ്മ, ആത്മഹത്യ, മൂന്ന് ഓപ്‌ഷനുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് നൽകുന്നത് എന്നും രാഹുൽ ഗാന്ധി.

രാജ്യത്ത് തുടരുന്ന കർഷക പ്രതിഷേധങ്ങൾക്ക് ഊർജം പകരുന്നതാണ് കോണ്‍ഗ്രസിന്‍റെ കിസാന്‍ പഞ്ചായത്തുകളും ട്രാക്ടർ റാലികളും. കൃഷിയാണ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിൽ, ഉപജീവനം ഉൾപ്പെടെ ഏറ്റവും കൂടുതൽ ആളുകൾക്ക് നൽകുന്ന കാർഷിക മേഖലയെ ഒന്നോ രണ്ടോ ആളുകളുടെ കൈകളിലേക്ക് എത്തിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. വിശപ്പ്, തൊഴിലില്ലായ്മ, ആത്മഹത്യ മൂന്ന് ഓപ്‌ഷനുകളാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നത്.

കർഷകർക്ക് വേണ്ടി ഏതറ്റം വരെയും താൻ പോരാട്ടം തുടരും എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ അജ്മീറിൽ നടന്ന ട്രാക്ടർ റാലിയിലും മക്രനയിലെ കിസാൻ മഹാപഞ്ചായത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തു.