കർഷകർക്ക് ഐക്യദാർഢ്യം ; രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ ; ജെല്ലിക്കെട്ടിലും പൊങ്കൽ ആഘോഷങ്ങളിലും പങ്കെടുത്തു | VIDEO

Jaihind News Bureau
Thursday, January 14, 2021

 

ചെന്നൈ: കാർഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ. മധുരയിൽ ജെല്ലിക്കെട്ടിലും പൊങ്കൽ ആഘോഷങ്ങളിലും  രാഹുൽ ഗാന്ധി പങ്കെടുത്തു. എല്ലാ തമിഴകർക്കും അദ്ദേഹം
പൊങ്കൽ ആശംസകൾ നേർന്നു.

തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ  സന്ദർശനം. സംഘടനകാര്യ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിയും രാഹുൽ ഗാന്ധിക്ക് ഒപ്പം തമിഴ്നാട്ടിൽ എത്തി.