ഭയപ്പെടരുത്, ധൈര്യത്തോടെ ചൈനയെക്കുറിച്ച് പറയൂ ; കേന്ദ്രത്തോട് രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, January 31, 2021

 

ന്യൂഡല്‍ഹി: വടക്കന്‍ സിക്കിമില്‍ കടന്നുകയറിയ ചൈനക്കെതിരെ പ്രതികരിക്കാതെ മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്രം മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അധികം ഭയപ്പെടരുത്, ധൈര്യത്തോടെ ചൈനയെക്കുറിച്ച് പറയൂ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സിക്കിം അതിര്‍ത്തിയില്‍ ചൈന പുതിയ റോഡും പോസ്റ്റും നിര്‍മ്മിച്ചതിന്റെ ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്ന പാത്രവാര്‍ത്തയും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.