കൊച്ചി: നരേന്ദ്രമോദി ഇന്ത്യയുടെ അഞ്ചുവര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കൊച്ചി മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി ഒരുകള്ളത്തിന് പുറകെ ഒരോ കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എല്ലാവര്‍ക്കും രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. എന്നിട്ട് ഒന്നും നല്‍കിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം മോദി 50 വ്യവസായികളായ സുഹൃത്തുകള്‍ക്ക് മാക്‌സിമം വരുമാനം ഉറപ്പുവരുത്തിയപ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുനല്‍കുന്നു. അനില്‍ അമ്പാനിക്കുവേണ്ടി 13000 കോടി രൂപയുടെ മാക്‌സിമം പണം മോദി നല്‍കി. യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെറിഞ്ഞാണ് അനില്‍ അംബാനിക്ക് റഫേല്‍ കരാര്‍ നല്‍കിയത്. അഞ്ചുവര്‍ഷങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ തമാശ കാണുകയാണ്.
എന്നുവെച്ചാല്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ എന്നിവ ഉറപ്പുവരുത്തിയതുപോലെ. 2019 കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തും. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കാന്‍ പോകുകയാണ്.
മോദി വിചാരിക്കുന്നതുപോലെ ഇന്ത്യയെ രണ്ടാക്കുകയല്ല. 15 പേര്‍ക്കുവേണ്ടി മാത്രമുള്ള ഇന്ത്യയല്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഇന്ത്യയാണ്. ഇന്ത്യ ഒന്നായി നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഓരോ ഭരണഘടനാ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. കോടതിയിലെ നാല് ജഡ്ജിമാര്‍ കോടതിക്കുപുറത്തുവന്ന് ചീഫ് ജസ്റ്റിസിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല വാര്‍ത്താസമ്മേളനം നടത്തി. ഇതൊക്കെ എന്ത് സന്ദേശമാണ് നല്‍കുന്നത്.
അമിത് ഷായും നരേന്ദ്രമോദിയും സുപ്രീംകോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.
എന്തുകൊണ്ട് സി.ബി.ഐ മേധാവിയെ രാത്രി ഒന്നരമണിക്ക് പുറത്താക്കി. സുപ്രീംകോടതി തിരികെ പ്രവേശിപ്പിച്ചിട്ടും മണിക്കൂറുകള്‍ക്കകം വീണ്ടും സി.ബി.ഐ മേധാവിയെ പുറത്താക്കി. ഇത് എന്തിനായിരുന്നു. സി.ബി.ഐ മേധാവിയെ മാറ്റിയതിലൂടെ തന്നെ തന്നെ സംരക്ഷിക്കുകയാണ്. ഒരു കേസില്‍ പെടാതിരിക്കാനുള്ള ആത്മരക്ഷാര്‍ത്ഥമുള്ള നടപടിമാത്രമാണ് ഇതൊക്കെ. മുന്‍ പ്രതിരോധ മന്ത്രി പരിക്കര്‍ വ്യക്തമായി പറഞ്ഞു. അനില്‍ അംബാനിയെ സഹായിക്കാന്‍ വേണ്ടിമാത്രമാണ് റഫേല്‍ ഇടാപാടില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന്. പ്രതിരോധ സംവിധാനങ്ങളൊന്നും മേക്ക് ഇന്‍ ഇന്ത്യ വഴി നിര്‍മ്മിക്കപ്പെട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ നോട്ടുപിന്‍വലിക്കല്‍ നടപടികളിലൂടെ ചെറുകിട ഇടത്തരം വ്യാപരങ്ങളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്ത്യ ചൈനയെക്കാള്‍ മുകളില്‍ പോകുമെന്ന് പറയുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍. മോദി സെല്‍ഫിയെടുത്ത് ഓരോന്ന് പറയുകയല്ലാതെ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. കോണ്‍ഗ്രസാണ് സ്വയം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സഹായം കുറിച്ചത്.
ചരക്കുസേവന നികുതി തുടക്കത്തില്‍ തന്നെ പരാജയമായിരുന്നു. എന്തുതരം ജി.എസ്.ടിയാണ് കേന്ദ്രം നടപ്പാക്കുന്നത്? കേരളത്തിലെ പ്രളയത്തില്‍ നിന്ന് കരകയറ്റാന്‍ കേന്ദ്രം എന്തുചെയ്തു. കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരങ്ങളെ തകര്‍ക്കുകയായിരുന്നു ജി.എസ്.ടി വഴി ചെയ്തത്. 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടി പദ്ധതിയെ മാറ്റിയെഴുതും. -രാഹുല്‍ഗാന്ധി പറഞ്ഞു.