കണ്ണീർപ്പെയ്ത്തിൽ സാന്ത്വനമായി രാഹുൽഗാന്ധി വയനാട്

Jaihind News Bureau
Tuesday, August 13, 2019

കണ്ണീർപ്പെയ്ത്തിൽ സാന്ത്വനമായി രാഹുൽഗാന്ധി എം പിയുടെ വയനാട് സന്ദർശനം. ദുരന്തമുഖത്തുള്ള ആളുകൾ വലിയ പ്രതീക്ഷയോടെയും – ആശ്വാസത്തോടെയുമാണ് രാഹുലിന്‍റെ സന്ദർശനത്തെ എതിരേറ്റത്.

മഴയും ഉരുൾപൊട്ടലും കനത്ത നാശം വിതച്ച പ്രദേശങ്ങളിൽ സമാശ്വാസമായും – സാന്ത്വനമായും രാഹുൽ ഗാന്ധിയെത്തി. ആദ്യ ദിവസം നിലമ്പൂരിലേയും, വണ്ടൂരിലേയും, ഏറനാടിലേയും ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി രണ്ടാം ദിവസം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, വയനാട്ടെ മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ എന്നിങ്ങനെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും ആശ്വാസവുമായി എത്തി. താമരശ്ശേരി കൈതപ്പൊയിലിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ആദ്യമെത്തിയത്. ദുരിതബാധിതർ ക്കിടയിലേക്കെത്തിയ രാഹുൽഗാന്ധിക്ക് മുന്നിൽ സർവ്വവും നഷ്ടപ്പെട്ടവർ മനസ്സ് തുറന്നു.

തുടർന്ന് ചുരം കയറി വയനാട്ടിലേക്ക്.  ഉരുൾപൊട്ടലിൽ 100 ഏക്കറിലധികം ഒലിച്ചുപോയ, 17 മനുഷ്യരുടേയും 30 ലധികം വീടുകളും മണ്ണിനടിയിലകപ്പെട്ട പുത്തുമല ദുരന്തബാധിത പ്രദേശം രാഹുൽ ഗാന്ധി സന്ദർശിച്ചു. പിന്നീട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പി ലെത്തിയ രാഹുൽ ഗാന്ധി അവിടത്തെ അന്തേവാസികൾക്ക് ആശ്വാസവും പുതു ജീവിതത്തിലേക്ക് പ്രതീക്ഷയും നൽകി. ഉച്ചക്ക് ശേഷം കലക്ട്രേറ്റിൽ അവലോകന യോഗം ചേർന്നു. പിന്നീട് കൽപ്പറ്റ മുണ്ടേരി യിലെ ദുരിതാശ്വാസ ക്യാമ്പ് അദ്ദേഹം സന്ദർശിച്ചു. മാനന്തവാടി പനമരം ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 1600 അന്തേവാസികൾക്ക് പുറമെ നൂറുകണക്കിന് സമീപവാസികളും രാഹുലിനെ കാണാനെത്തി.

തുടർന്ന്ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് രാഹുൽഗാന്ധി പുതപ്പും മറ്റും നൽകി. ചിലർ നിവേദനങ്ങെളും നൽകുകയുണ്ടായി. പിന്നീട് സുൽത്താൻ ബത്തേരിയിലെ മീനങ്ങാടിയിലെ ദുരിതാശ്വാസ ക്യാമ്പിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗജഇഇ പ്രസി. മുല്ലപ്പള്ളി രാമചന്ദ്രൻ, എ ഐ സി സി ജന. സെ. ഗഇ വേണുഗോപാൽ, എ ഐ സി സി സെക്രട്ടറി ഗഇ വേണുഗോപാൽ, ഡിസിസി പ്രസി. മാരായ കഇ ബാലകൃഷ്ണൻ ങഘഅ, ഠ സിദ്ദിഖ് എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം ദുരിതബാധിത മേഖലകൾ സന്ദർശിച്ചു.