പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഹുൽ ഗാന്ധി തൃശ്ശൂരിൽ

Jaihind Webdesk
Thursday, March 14, 2019

പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഹുൽ ഗാന്ധി തൃശ്ശൂരിലെത്തി.  തൃപ്രയാറിലെ പൊതുസമ്മേളനവേദിയിലേയ്ക്കെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനെ ‘രാഹുല്‍… രാഹുല്‍…’  എന്ന ആര്‍പ്പ് വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.  മോദിയെ പോലെ കപട  വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്നവരാണ് മത്സ്യത്തൊഴിലാളികളെന്നും അവരുടെ ശബ്ദത്തിന് താന്‍ എപ്പോഴും ചെവികൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം ഉണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു.

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംഘടിപ്പിക്കുന്ന നാഷണൽ ഫിഷർമെൻ പാർലമെന്‍റ് തൃശ്ശൂരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യതൊഴിലാളി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുന്നു . ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ആദ്യ പരിപാടി കൂടിയാണിത്.