രാഹുല്‍ ഇന്ന് ഒഡിഷയില്‍

Jaihind Webdesk
Friday, January 25, 2019

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒഡിഷയില്‍ എത്തും. ഉച്ചക്ക് തമണ്ടോ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിവര്‍ത്തന്‍ സങ്കല്‍പ്പ് സമാവേശ് പരിപാടിയെ രാഹുല്‍ അഭിസംബോധന ചെയ്യും.
ഭുവനേശ്വറില്‍ നടക്കുന്ന പ്രാദേശിക പത്രത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പൊതുതെരഞ്ഞെടുപ്പ് വരെ മാസത്തിലൊരിക്കല്‍ രാഹുല്‍ ഒഡീഷ സന്ദര്‍ശിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ജിതേന്ദ്ര സിംഗ് നേരത്തെ അറിയിച്ചിരുന്നു.