ഗോവയില്‍ മത്സ്യതൊഴിലാളികളുമായി സംവദിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Saturday, October 30, 2021

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി ഗോവയിലെത്തി. ഗോവയിലെ വേൽസാവോയിൽ മത്സ്യതൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിച്ചു. ഗോവയുടെ പരിസ്ഥിതി സംരക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

40 അംഗ നിയമസഭയിൽ 17 സീറ്റുകളുള്ള ബിജെപി പ്രാദേശിക പാർട്ടികളുടെ സഹായത്തോടെയാണ് ഗോവയിൽ അധികാരത്തിൽ എത്തിയത്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യ ചർച്ചകൾക്കും കോൺഗ്രസ് രാഹുലിന്‍റെ സന്ദർശനത്തോടെ തുടക്കം കുറിക്കും.