അസമിനെ വികസനത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയിൽ കോണ്‍ഗ്രസ് നയിക്കും : രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, March 20, 2021

 

അസമിനെ വികസനത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയിൽ കോണ്‍ഗ്രസ് നയിക്കുമെന്ന് രാഹുൽ ഗാന്ധി. വാഗ്ദാനങ്ങൾ ബിജെപി സർക്കാരുകളും നരേന്ദ്രമോദിയും മറക്കുകയാണ്. പാചകവാതക വില കുറയ്ക്കും എന്ന് പ്രഖ്യാപിച്ചാണ് നരേന്ദ്ര മോദി അധികാരത്തിൽ വന്നത്. എന്നാൽ യുപിഎ സർക്കാരിന്‍റെ കാലത്ത് കൊടുത്തതിന്‍റെ ഇരട്ടി വില പാചക വാതകത്തിന് നൽകേണ്ടി വരുന്നു. കോണ്‍ഗ്രസ് അധികാരത്തിൽ വന്ന എല്ലാ സംസ്ഥാനങ്ങളിലും പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചെന്നും അദ്ദേഹം പറഞ്ഞു.  അസമിലെ ജോർഹട്ടിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.