‘നിർത്തലാക്കിയത് 72,000 തസ്തികകള്‍! തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്, അത് ഇല്ലാതാക്കുകയല്ല’; രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, May 17, 2022

 

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന മോദി സർക്കാരിനോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. പ്രതിവർഷം 2 കോടി തൊഴിൽ വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി യുവാക്കളുടെ തൊഴിൽ കവർന്നെടുക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ചെറുകിട തൊഴിലാളികൾ, വെയ്റ്റർ, ക്ലീനിംഗ് സ്റ്റാഫ്, പ്രൈമറി സ്കൂൾ ടീച്ചർ, തോട്ടക്കാരന്‍ തുടങ്ങിയ തസ്തികകളുൾപ്പെടെ കഴിഞ്ഞ 6 വർഷത്തിനിടെ റെയിൽവേയിലെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിലെ 72,000 തസ്തികകളാണ് നിർത്തലാക്കിയത്. ഈ സാഹചര്യത്തില്‍ മോദി സർക്കാര്‍ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

1. രാജ്യത്ത് ഗ്രൂപ്പ് സി, ഡി തസ്തികകളിലേക്ക് ദശലക്ഷക്കണക്കിന് ആളുകൾ അപേക്ഷിക്കുന്നു, അവർക്ക് എന്ത് സംഭവിക്കും?
2. ഈ പോസ്റ്റ് പൂർത്തിയാക്കുന്നതിന് മുമ്പ് കൂടുതൽ അപേക്ഷിക്കുന്നവർക്കായി സർക്കാർ എന്താണ് പദ്ധതിയിട്ടിരിക്കുന്നത്?
3. ഈ തസ്തികകളിൽ ഇതിനകം നിയമനം ലഭിച്ചവർക്കായി എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്?

ഈ സമയത്ത് രാജ്യത്ത് കൂടുതല്‍ @ല – രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.