രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു ; യാത്രതുടർന്ന് നേതാക്കള്‍

Jaihind News Bureau
Thursday, October 1, 2020

 

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്രതിരിച്ച രാഹുല്‍ ഗാന്ധിയേയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു. എന്നാല്‍ ഇരുവരും പ്രവര്‍ത്തകരോടൊപ്പം യാത്ര തുടരുകയാണ്. ഹത്രാസ് ജില്ലാ അതിര്‍ത്തിയില്‍ വെച്ചായിരുന്നു ഇരുവരേയും പൊലീസ് തടഞ്ഞത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നൂറ് കിലോമീറ്റര്‍ ദൂരം നടന്നിട്ടാണെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങളെത്തുമെന്നും മാതാപിതാക്കളെ കാണുമെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/370693177288530