കരുതലിന്റെ കൈത്താങ്ങായി മാറുന്ന ഒരു ദേശിയ നേതാവിനെയാണ് കഴിഞ്ഞ ദിവസം വയനാട്ടില്‍ ജനം കണ്ടത്. അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തരെ തിരക്കിനിടയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തെത്തുകയും പ്രാഥമിക ചികിത്സ നല്‍കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും കരുണയുടെ കരുതലായ പ്രിയങ്ക ഗാന്ധിയെയും ലോകം കണ്ടതാണ്. അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എം എന്ന പാര്‍ട്ടിയുടെ പി.ബി അംഗവുമായ പിണറായി വിജയന്‍ തന്റെ അടുത്തേക്ക് വന്ന വ്യക്തിയെ കൈതട്ടി മാറ്റി മുന്നോട്ടുപോകുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്ന റോഡ്‌ഷോയ്ക്കിടെ തിരക്കില്‍പ്പെട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. അതേസമയം എസ്.പി.ജിയുടെ ഉള്‍പ്പെടെയുള്ള സുരക്ഷക്രമീകരണങ്ങളെ അവഗണിച്ചാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും അവരെ സഹായിക്കാനായി ഓടിയെത്തിയത്.
എന്നാല്‍ കഴിഞ്ഞദിവസം പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിച്ചിട്ട് പുറത്തേക്കിറങ്ങിയ പിണറായി വിജയനാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹസ്തദാനം നല്‍കാന്‍ ശ്രമിച്ചത്. ഉടനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് തടയുകയും കൈ തട്ടിമാറ്റി പിണറായി വിജയന്‍ മുന്നോട്ടുപോകുകയുമായിരുന്നു. ഇവിടെയാണ് ആരാണ് ജനങ്ങളുടെ നേതാവ് എന്ന ചോദ്യം ഉയരുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചോദ്യം ഉയരുന്നത്.