ഇന്ധനമില്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

 

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ഇന്ധനമില്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.  പാലക്കാട് റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു.   അദ്ദേഹം.  സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾക്ക് മുട്ടിൽ ഇഴയേണ്ടി വന്ന ഗതികേട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉണ്ടാവില്ല. കേരളത്തിലെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ എൽഡിഎഫിന് കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും എന്നതിൽ സംശയമില്ല. സ്ഥാനാർത്ഥികളില്‍ 55 ശതമാനത്തിലേറെപ്പേർ യുവാക്കളാണ്. ഏറ്റവും അനുഭവസമ്പത്തും മികച്ച പട്ടികയും കോൺഗ്രസിന്‍റേതാണ്. കേരളത്തെ വിഭിജിക്കാൻ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment