മോദി ജവാന്മാരെ കർഷകർക്ക് എതിരാക്കി, കേന്ദ്ര നിലപാട് അപകടകരം ; വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, November 28, 2020

 

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി. മോദി ജവാന്മാരെ കർഷകർക്ക് എതിരാക്കിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘ജയ് ജവാന്‍ ജയ് കിസാന്‍’ ആയിരുന്നു മുദ്രാവാക്യം. കർഷകർക്ക് എതിരായ കേന്ദ്ര സർക്കാർ നിലപാട് അപകടകരം എന്നും രാഹുൽ ഗാന്ധി പറഞ്ഞു.