വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സർക്കാർ ഇടപെട്ടില്ല : രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, April 1, 2021

 

വയനാട് : വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും അതിന്  ഇടതു സർക്കാർ തുനിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി. ആശയപോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള  തെരഞ്ഞടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി.

സ്വന്തം മണ്ഡലത്തിലൂടെയുള്ള രാഹുലിന്‍റെ‌‍‍‍  റോഡ് ഷോയും വിവിധ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്.  കല്‍പ്പറ്റയിലും തിരുവമ്പാടിയിലും രാഹുല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കലാശക്കൊട്ട് നടക്കുന്ന ഏപ്രിൽ നാലിന് പ്രിയങ്കയും രാഹുലിനൊപ്പം ചേരും.