കെ.കെ രമ സിപിഎമ്മിന്‍റെ പകയുടെ ഉദാഹരണം ; പാർട്ടിയുടേത് വിയോജിക്കുന്നവരെ കൊല്ലുന്ന പ്രത്യയശാസ്ത്രമെന്നും രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, April 3, 2021

 

കോഴിക്കോട് : സിപിഎമ്മിന്‍റേത് വിയോജിക്കുന്നവരെ കൊല്ലുന്ന പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി. ടിപി ചന്ദ്രശേഖരനെ ചതിയൻ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വിധവകളെ ഉണ്ടാക്കുന്ന പ്രത്യയശാസ്ത്രം കേരളത്തിൽ വിജയിക്കില്ലെന്നും സി.പി.എമ്മിന്റെ പകയുടെ ഉദാഹരണമാണ് കെ.കെ രമയെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്, കണ്ണൂർ ജില്ലകളെ ഇളക്കി മറിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ അവസാനഘട്ട തെരഞ്ഞെടുപ്പ് പര്യടനം. പ്രചാരണവേദികളില്‍ രൂക്ഷവിമർശനമാണ് കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം ഉന്നയിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതം വേണമെന്ന് മോദി എപ്പോഴും പറയുന്നു. എന്നാല്‍ സിപിഎം മുക്തഭാരതം എന്ന് പറയുന്നില്ല. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ കാരണം ഈ കൂട്ടുകെട്ടാണെന്നും അദ്ദേഹം പുറമേരിയില്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞു.