മോദിയുടെ ഒത്താശയില്‍ രാജ്യം കുത്തകകളിലേക്ക് ; സമസ്തമേഖലകളിലും ദുരിതം : രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, January 19, 2021

 

ന്യൂഡല്‍ഹി : രാജ്യം ഒട്ടാകെ ദുരിതത്തിലെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രം ഈ ദുരിതങ്ങളെ അവഗണിക്കുന്നു. കർഷകർ മാത്രമല്ല മറ്റുള്ളവരും ദുരിതത്തില്‍. തൊഴില്‍ തേടുന്ന യുവാക്കളും പ്രതിസന്ധിയിലാണ്. സമസ്ത മേഖലകളിലും കുത്തകകളുടെ കടന്നുകയറ്റമാണെന്നും അദ്ദേഹം വിമർശിച്ചു.

പ്രധാനമന്ത്രി ഇതിന് ഒത്താശ ചെയ്യുകയാണ്. രാജ്യത്തെ സംരക്ഷിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്നും അതിന് തന്നെ ആർക്കും തടയാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർഷക പ്രതിഷേധം നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടമാണ്. എല്ലാവരും കർഷകരെ പിന്തുണക്കുന്നു .  രാജ്യത്തെ സംരക്ഷിക്കാൻ താൻ മുൻ നിരയിൽ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.