ചൈന കടന്നു കയറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു, പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, June 19, 2020

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ചൈന കടന്നു കയറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗല്‍വാനില്‍ ചൈന നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക്കിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്കായിരുന്നു അതിന്‍റെ വില നല്‍കേണ്ടിവന്നതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.