രാഹുല്‍ഗാന്ധി പക്വതയുള്ള നേതാവ്: പ്രശംസയുമായി ബി.ജെ.പി എം.പി

Jaihind Webdesk
Sunday, January 20, 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മുമ്പ് പരിഹസിച്ച ബി.ജെ.പി എം.പി ഇപ്പോള്‍ പ്രശംസയുമായി രംഗത്ത്. രാഹുല്‍ഗാന്ധി പക്വതയുള്ള നേതാവായി മാറിയെന്നായിരുന്നു സരോജ് പാണ്ഡേ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കിയത്.
ചത്തീസ്ഗഢില്‍ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാ എം.പിയാണ് സരോജ് പാണ്ഡെ. മുമ്പ് രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി പരഹസിക്കുന്ന നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തമാണ് പാണ്ഡെ.

കഴിഞ്ഞവര്‍ഷമാണ് രാഹുലിനെതിരെ പാണ്ഡെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. അദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം പലതും പഠിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പഠിക്കുന്നതിന് ഒരു പ്രായമുണ്ട്. 40 വയസിനുശേഷവും പഠിക്കാന്‍ ശ്രമിക്കുന്നവരെ അറിവുള്ളവരെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അവര്‍ പറഞ്ഞിരുന്നു.