കാർഷിക കടങ്ങൾ എഴുതിതള്ളും സമ്പൂർണ മദ്യനിരോധനം നടപ്പാക്കും : രാഹുൽ ഗാന്ധി

ഛത്തീസ്ഗഡിൽ വിജയിച്ചാൽ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കുമെന്നും കാർഷിക കടങ്ങൾ എഴുതിതള്ളുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉറപ്പ്. വിളകളുടെ താങ്ങുവില സ്വാമിനാഥൻ കമ്മീഷന്‍റെ റിപ്പോർട്ടിൻ പ്രകാരം വർധിപ്പിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി.

നവംബർ 12, 20 തിയതികളിലായാണ് ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ നടന്ന കലാശക്കൊട്ടിനിടെയായിരുന്നു രാഹുലിന്‍റെ പ്രസ്ഥാവനകൾ. അധികാരത്തിലേറി പത്തു ദിവസത്തിനുള്ളിൽ തന്നെ കർഷകരുടെ കടങ്ങളെഴുതി തള്ളുമെന്നാണ് രാഹുലിന്‍റെ വാഗ്ദാനം.

അറുപത് വയസു കഴിഞ്ഞ കർഷകർക്ക് പെൻഷൻ നൽകൽ, സാധാരണക്കാർക്ക് വൈദ്യുതി ബില്ലിൽ ഇളവു നൽകൽ, എല്ലാ കുടുംബങ്ങൾക്കും മാസത്തിൽ ഒരു രൂപക്ക് 35 കിലോ അരിവിതരണം, രാജീവ് മിത്ര് യോജന പദ്ധതി പ്രകാരം തൊഴിൽ രഹിതർക്ക് സ്റ്റൈപ്പൻഡ്, ‘ഘർ ഘർ രോസ്ഗാർ, ഹർ ഘർ രോസ്ഗാർ’ പദ്ധതി പ്രകാരം തൊഴിലില്ലായ്മ പരിഹരിക്കൽ, തുടങ്ങിയവയാണ് കോൺഗ്രസിന്‍റെ മറ്റു പ്രധാന വാഗ്ദാനങ്ങൾ.

സ്ത്രീകൾക്കായി പ്രത്യേക പോലീസ് സ്റ്റേഷനുകൾ രൂപീകരിക്കാനും, രാത്രികാല യാത്രകൾ സുരക്ഷിതമാക്കാനുള്ള പദ്ധതികൾ രൂപീകരിക്കാനും, ആരോഗ്യ മേഖലയിലും വൻ മാറ്റങ്ങൾ കൊണ്ടു വരുമെന്നും രാഹുൽ പ്രഖ്യാപിച്ചു.

https://www.youtube.com/watch?v=hi9r-saPeL4

ChattisgarhRahulComplete Liquor banAgri Loan waiver
Comments (0)
Add Comment