ശ്രീധന്യയെ നേരില്‍ വിളിച്ച് അഭിനന്ദിച്ച് രാഹുൽഗാന്ധി; എല്ലാ സഹായവും വാഗ്ദാനം ചെയ്തു

Jaihind Webdesk
Saturday, April 6, 2019

സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി പെൺകുട്ടി ശ്രീധന്യയെ നേരില്‍ വിളിച്ച്  അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.  ഫോണിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.  വിജയത്തില്‍ ആശംസ അറിയിച്ച രാഹുല്‍ ശ്രീധന്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.

കഠിനാധ്വാനവും ആത്മസമർപ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുൽഗാന്ധി ട്വിറ്ററിൽ നേരത്തെ കുറിച്ചിരുന്നു. വയനാട് നിന്നുള്ള ശ്രീധന്യ സുരേഷ് കേരളത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് സെലക്ഷന്‍ ലഭിക്കുന്ന ആദ്യ ആദിവാസി പെണ്‍കുട്ടിയായെന്നും നേട്ടത്തില്‍ ശ്രീധന്യയെയും കുടുംബത്തെയും അഭിനന്ദിക്കുന്നുവെന്നും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

Ms Sreedhanya Suresh from Wayanad, is the first tribal girl from Kerala to be selected for the civil service.

സിവിൽ സർവീസ് പരീക്ഷയിൽ മലയാളി ആദിവാസി പെൺകുട്ടിക്ക് മികച്ച വിജയം ശ്രദ്ധേയമായിരുന്നു. വയനാട് പൊഴുതന സ്വദേശി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടിയാണ് ചരിത്രവിജയം നേടിയത്.