പൊളിയുന്ന മതില്‍; ഇടതുമുന്നണിയില്‍ കലഹം

Jaihind Webdesk
Saturday, December 22, 2018

Women-Wall

വനിതാമതിലിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. കാട്ടാക്കടയിൽ വനിതാ മതിൽ സംഘാടകസമിതി വിളിച്ച യോഗത്തിൽ പ്രതിഷേധവും വാക്കേറ്റവും ഉന്തും തള്ളും നടന്നു. എന്തിനുവേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു മതില്‍ കെട്ടുന്നതെന്ന് അംഗങ്ങള്‍ ചോദിച്ചു. സര്‍ക്കാര്‍ പണം ഇത്തരത്തില്‍ അനാവശ്യമായി  ധൂര്‍ത്തടിക്കാനുള്ളതല്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

മംഗലപുരം പഞ്ചായത്തിലും വനിതാസംഘത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗം അലങ്കോലമായി. തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളിലും വനിതാമതിലിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

മംഗലപുരത്ത് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയായാരുന്നു ബഹളമുണ്ടായത്. സ്ത്രീസുരക്ഷാ ഫണ്ട് സര്‍ക്കാര്‍ വകമമാറ്റി ചെലവാക്കിയാണ് സര്‍ക്കാര്‍ വനിതാമതില്‍ തീര്‍ക്കുന്നതെന്ന് അംഗങ്ങള്‍ ആരോപിച്ചു. ഇത്തരത്തില്‍ പണം ധൂര്‍ത്തടിക്കുന്നത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ബഹളം തുടങ്ങിയത്. പോലീസ് സുരക്ഷയിലായിരുന്നു മംഗലപുരത്ത് യോഗം ചേര്‍ന്നത്. യോഗത്തില്‍ പ്രതിഷേധിച്ചവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.