റഫേല്‍: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധിയുണ്ടാക്കി: ഖാര്‍ഗെ

ന്യൂദല്‍ഹി: റഫേല്‍ കേസ് കേട്ട കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് പി.എ.സി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സി.എ.ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നില്‍ വന്നിട്ടില്ല. ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. കോടതി വിധിയില്‍ പിഴവ്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധിയുണ്ടാക്കി. സര്‍ക്കാര്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല. എ.ജിയെയും സി.എ.ജിയെയും വിളിച്ചുവരുത്തും – ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment