റഫാല്‍: പ്രസിദ്ധീകരിച്ചത് ആധികാരിക രേഖകള്‍; ഉറവിടം വെളിപ്പെടുത്തില്ലെന്ന് ‘ദ ഹിന്ദു’

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന് വ്യക്തമാക്കി ‘ദ ഹിന്ദു’ ചെയർമാൻ എൻ റാം. പൊതുതാൽപര്യം മുൻനിർത്തിയാണ് രേഖകൾ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കാനുള്ളത് തങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു എന്ന് പറഞ്ഞ റാം അവയെല്ലാം ആധികാരികമായ രേഖകളായിരുന്നുവെന്നും വ്യക്തമാക്കി. പുറത്തുവന്ന് തെളിവുകളെ മോഷ്ടിക്കപ്പെട്ട രേഖകളെന്ന് വിളിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രേഖകൾ എല്ലാം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഫാൽ കരാറുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നായിരുന്നു എ.ജി കോടതിയിൽ വ്യക്തമാക്കിയത്.
ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നും വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. റഫാൽ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവർ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ രേഖകൾ മോഷ്ടിക്കപ്പെട്ടവയാണെന്ന് പറഞ്ഞത്.

n ramagrafaleThe Hindu
Comments (0)
Add Comment