റഫാലില്‍ മലക്കം മറിഞ്ഞ് എ.ജി; രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ല

Jaihind Webdesk
Friday, March 8, 2019

KK-Venugopal-AG

റഫാല്‍ രേഖകൾ മോഷണം പോയെന്ന പരാമർശം വിവാദമായ സാഹചര്യത്തില്‍ മലക്കം മറിഞ്ഞ്എ.ജി. റഫാൽ രേഖകൾ മോഷ്ടിച്ചെന്ന് താന്‍ സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്ന വിശദീകരണവുമായാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രംഗത്തെത്തിയത്.

യഥാര്‍ഥ രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്നും രേഖകളുടെ പകർപ്പാണ് ഹര്‍ജിക്കൊപ്പം ഉപയോഗിച്ചതെന്നുമാണ് താന്‍ പറഞ്ഞതെന്നും എ.ജി വിശദീകരിച്ചു. എന്നാല്‍ രഹസ്യരേഖകള്‍ മോഷണം പോയെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. രഹസ്യ രേഖകള്‍ ഹാജരാക്കിയതിലൂടെ ഹര്‍ജിക്കാര്‍ നിയമം ലംഘിച്ചതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ എ.ജി കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെയാണ് പുതിയ വാദവുമായി എ.ജി എത്തിയത്.