റഫേല്‍ വിവാദത്തിന് ചൂട് പിടിപ്പിച്ച് പുതിയ വെളിപ്പെടുത്തലുമായി ദ ഹിന്ദു ദിനപ്പത്രം എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുമ്പോഴെല്ലാം രണ്ട് അവകാശവാദങ്ങള്‍ ഉന്നയിച്ചാണ് ഒഴിവാകാനാണ് പ്രധാനമന്ത്രി ശ്രമിച്ചിരുന്നത്. പുതുക്കിയ കരാറിലെ പ്രധാന മേന്മകളായി പറഞ്ഞിരുന്നത് മെച്ചപ്പെട്ട വിലയും പെട്ടെന്ന് വിമാനം എത്തിക്കും എന്ന വ്യവസ്ഥയും ആയിരുന്നു മോദിയുടെ വാദങ്ങള്‍. ദ ഹിന്ദു ദിനപ്പത്രത്തിന്‍റെ ഇന്നത്തെ വെളിപ്പെടുത്തലോടെ പ്രധാനമന്ത്രിയുടെ ഈ രണ്ട് അവകാശവാദങ്ങളിലെയും പൊള്ളത്തരങ്ങള്‍ വെളിവായെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
The PM defended his personal RAFALE bypass deal on 2 counts :
1. Better Price
2. Faster DeliveryBoth have been demolished by the revelations in the Hindu today.
Watch my LIVE Press Conference on the #RafaleScam at 3.30 PM today. https://t.co/IzyCaHeyIM
— Rahul Gandhi (@RahulGandhi) February 13, 2019