ആർ. ശങ്കറി​ന്‍റെ 111-ആമത് ജന്മദിന അനുസ്മരണം കെപിസിസിയില്‍

ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യന്ത്രിയും കെപിസിസി പ്രസിഡൻറുമായിരുന്ന ആർ. ശങ്കറി​ന്‍റെ 111-ആമത് ജന്മദിന അനുസ്മരണം നടന്നു. അനുസ്മരണം മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ ഉദ്‌ഘാടനം ചെയ്തു. പാളയം ആർ ശങ്കർ സ്ക്വയറിൽ നടന്ന അനുസ്മരണ ചടങ്ങിലും പുഷ്പാർച്ചനയിലും പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ആർ ശങ്കറിന്‍റെ അനുസ്മരണം മുൻ കെ പി സി സി അധ്യക്ഷൻ വിഎം സുധീരൻ ഉദ്‌ഘാടനം ചെയ്തു. ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയും പാവപ്പെട്ടവർക്കു വേണ്ടി നിലകൊണ്ട ജനകീയ നേതാവുമായിരുന്നു ആർ ശങ്കറെന്ന് വിഎം സുധീരൻ പറഞ്ഞു.

വളരെ ശക്തനായ ഭരണാധികാരിയും, വിമോചന സമരത്തിലൂടെ വലിയൊരു ജനകീയ മുന്നേറ്റത്തിനാണ് അദ്ദേഹം നേതൃത്വം നൽകിയതെന്നും മുൻ കെ പി സി സി അധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു.

കെ പി സി സി പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരനും അദ്ദേഹത്തെ അനുസ്മരിക്കുകയും, അദ്ദേത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

മുൻ കെ പി സി സി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള, കെ പി സി സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, വി എസ് ശിവകുമാർ എം എൽ എ, ആർ ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള പ്രസിഡന്‍റ് റ്റി ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Comments (0)
Add Comment