തിരുവനന്തപുരം: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമര ദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ഇന്ന് ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രാവിലെ 10 മണിക്ക് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. കെപിസിസി-ഡിസിസി ഭാരവാഹികള്‍, ചരിത്രകാരന്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഡോ.എന്‍. ഗോപകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.