ക്വിറ്റ് ഇന്ത്യ അനുസ്മരണം ഓഗസ്റ്റ് 9-ന് ഇന്ദിരാഭവനില്‍

 

തിരുവനന്തപുരം: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമര ദിനാചരണത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 9-ന് കെപിസിസി ആസ്ഥാനത്ത് ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രാവിലെ 9.30-ന് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. കെപിസിസി-ഡിസിസി ഭാരവാഹികള്‍, ചരിത്രകാരന്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഡോ.എന്‍. ഗോപകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Comments (0)
Add Comment