ചോദ്യപേപ്പര്‍ ചോര്‍ച്ച: വീണ്ടും മൗനം തുടര്‍ന്ന് വി.ശിവന്‍കുട്ടി

 

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ചോദ്യങ്ങള്‍ക്ക് വീണ്ടും  മൗനം തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.  എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എംഎസ് സൊല്യൂഷന്‍സ് ഉടമ പറഞ്ഞതിനെക്കുറിച്ചും മന്ത്രി മറുപടി പറഞ്ഞില്ല.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും കടന്നിരിക്കുകയാണ്. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. യുട്യൂബ് ചാനലില്‍ ക്ലാസുകള്‍ എടുക്കുകയും ക്ലാസുകള്‍ തയ്യാറാക്കാനായി സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കുറിച്ചാണ് അന്വേഷണം.

എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നല്‍കിയ സ്‌കൂള്‍ അധ്യാപകരുടെ മൊഴിയെടുത്തു. കോഴിക്കോട് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവരില്‍ നിന്ന് തെളിവുകളും ശേഖരിച്ചു.

Comments (0)
Add Comment