പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികള്‍ക്ക് ക്വാറന്‍റൈനില്‍ ഇളവ് നല്‍കി കർണ്ണാടക

Jaihind Webdesk
Wednesday, September 1, 2021

ബെംഗളൂരു : കർണാടകയിൽ പരീക്ഷ എഴുതാൻ കേരളത്തിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റൈനിൽ ഇളവ്. മൂന്നു ദിവസത്തിനകം തിരിച്ചു പോകുന്നവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കർണാടക സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

കൊവിഡ് രഹിത സർട്ടിഫിക്കറ്റുമായി രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കർണാടകയിൽ തങ്ങാൻ പാടില്ല. വിദ്യാർഥികൾക്കു പുറമേ അടിയന്തര യാത്രകൾക്കും വിമാനയാത്രയ്ക്ക് എത്തുന്നവർക്കും ഇളവ് ബാധകമാണ്.