തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയത ഇളക്കിവിടുന്ന പി.വി.അൻവറിന്‍റെ പ്രസംഗം വിവാദത്തിൽ | VIDEO

Jaihind News Bureau
Wednesday, December 9, 2020

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയത ഇളക്കിവിടുന്ന പി.വി.അൻവറിന്‍റെ പ്രസംഗം വിവാദത്തിൽ. നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നിലെ യോഗത്തിലാണ് മതവും വര്‍ഗീയതയും പറഞ്ഞ് അന്‍വര്‍ നടത്തുന്ന പ്രസംഗത്തിന്‍റെ ഓഡിയോ പുറത്തുവന്നത്.

നിലമ്പൂർ നഗരസഭയിലെ ചന്തക്കുന്ന് ഡിവിഷനിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബിദക്ക് വേട്ടുതേടിയായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസംഗം. ‘റബ്ബിനെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു. ഇഹലോകവും പരലോകവുമില്ലാത്തവര്‍ക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യം‘ എന്ന് ചോദിച്ച് പച്ചക്ക് വര്‍ഗീയത പറഞ്ഞായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗം.

ഏഴു മിനിറ്റുദൈര്‍ഘ്യമുള്ളതാണ് അന്‍വറിന്‍റെ പ്രസംഗം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വൃന്ദാവന്‍കുന്ന് ഉള്‍ക്കൊള്ളുന്ന ചന്തക്കുന്ന് 9-ആം ഡിവിഷനില്‍ ആബിദ താത്തൂക്കാരന്‍ ആണ്. ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. ശ്രീജ വെട്ടത്തേഴത്താണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
സിപിഎം നേതൃത്വത്തിന് സ്വന്തം എംഎല്‍.എയുടെ വര്‍ഗീയ പ്രസംഗം വലിയ തലവേദനയായി മാറുകയാണ്.